പെരിന്തൽമണ്ണ: 1962-ൽ ആരംഭിച്ച പെരിന്തൽമണ്ണ ഗവണ്മെന്റ് പോളിടെക്നിക്കിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തിയിരുന്നു.
ഇരുപതും മുപ്പതും വർഷങ്ങൾക്ക് ശേഷമാണ് പലരും തമ്മിൽ കാണുന്നത്. സന്തോഷം പങ്കിട്ടും സ്നേഹവിരുന്നിൽ പങ്കെടുത്തും മുൻ ജീവനക്കാരുടെ സംഗമം ശ്രദ്ധേയമായി. അങ്ങാടിപ്പുറം പോളിടെക്നിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പ്രിൻസിപ്പൽ കെ.ടി. അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ഡോ. എം. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ടി. കുര്യാക്കോസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. പി. അശോകൻ, എ.ഡബ്ല്യു. സൽമാൻ എന്നിവർ പ്രസംഗിച്ചു.